അന്താരാഷ്ട്ര ബാലിക ദിനാചരണവും ശിശുദിനാഘോഷവും: കുട്ടികളുടെ അവകാശങ്ങളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

CHILD

കോഴിക്കോട് : ജില്ലാ വനിതാ-ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ്പ്: ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ അവകാശങ്ങൾ, ശിശു സംരക്ഷണം, ലിംഗസമത്വം, വ്യക്തിത്വ വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകി ഇടയാറന്മുള എ.എം.എം.എച്ച്.എസ്. എസിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ജൂലി സാബു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ എസ് രാജീവ് കുമാർ അധ്യക്ഷനായി.

ജില്ലാ വനിതാ-ശിശു വികസന ഓഫീസർ പി എസ് തസ്നീം, പി.ടി.എ വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ആശ പി മാത്യു, ഡി എച്ച് ഇ ഡബ്ല്യു ജില്ലാ മിഷൻ കോർഡിനേറ്റർ എസ് ശുഭശ്രീ എന്നിവർ പങ്കെടുത്തു.ചൈൽഡ് പ്രൊട്ടക്ഷൻ സ്‌പെഷ്യലിസ്റ്റും ട്രെയിനറുമായ എ പി ജോബി, ഡിസാസ്റ്റർ മാനേജ്‌മെന്റ് കോർഡിനേറ്റർ പി ദേവിചന്ദന, ചൈൽഡ് ഹെൽപ്പ്‌ലൈൻ കൗൺസിലർ അനൂപ് രാജ് എന്നിവർ ക്ലാസ് നയിച്ചു.
 

Tags