ചികിത്സയ്ക്കായി കോഴിക്കോട് പോവുകയായിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിച്ച് വീട്ടമ്മ മരിച്ചു
ഇരിട്ടി : ചികിത്സക്കായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പുന്നാട് സ്വദേശികൾ സഞ്ചരിച്ച കാറിൽ പിക്കപ്പ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പുന്നാട് താവിലാകുറ്റിയിലെ പാർവതി റാം നിവാസിൽ ഓമന (61)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ കൊയിലാണ്ടിയിൽ വച്ചായിരുന്നു അപകടം. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തുടർചികിത്സ ക്കായി ഓമനയും ഭർതൃ സഹോദരി രമണി (55 ), ഇവരുടെ മകൻ സരിൻ (33) എന്നിവർക്കൊപ്പം കാറിൽ ഹോസ്പിറ്റലിലേക്ക് പോകവേയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരും പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
tRootC1469263">ഭർത്താവ്: പന്നിയോടൻ ശ്രീധരൻ. മക്കൾ: ശ്രീജേഷ് (ബാംഗ്ലൂർ) മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്‌സ്), ശ്രീലക്ഷ്മി (തൃശൂർ) .സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് ഏഴു മണിക്ക് വീട്ടുവളപ്പിൽ.
.jpg)


