ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ജൂലൈ 10 മുതൽ; കോഴിക്കോട് ജില്ലയിൽ 1,182 പേർ പരീക്ഷയെഴുതും

Higher Secondary Equivalency Examination in the state will begin on July 10th

കോഴിക്കോട് : പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ മുഖേന നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷ ജൂലൈ 10ന് ആരംഭിക്കും. ജില്ലയിൽ 10 പരീക്ഷാ കേന്ദ്രങ്ങളിലായി 1,182 പേരാണ് പരീക്ഷ എഴുതുന്നത്. 510 പേർ ഒന്നാം വർഷത്തെയും 672 പേർ രണ്ടാം വർഷത്തെയും പരീക്ഷയെഴുതും. ഇതിൽ 972 സ്ത്രീകളും 210 പുരുഷന്മാരുമാണുള്ളത്. എസ്.സി വിഭാഗത്തിൽനിന്ന് 99 ഉം എസ്.ടി വിഭാഗത്തിൽനിന്ന് അഞ്ചും ഭിന്നശേഷിക്കാരായ എട്ടും പേർ പരീക്ഷയെഴുതുന്നുണ്ട്. ഹ്യുമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളിലായി രാവിലെ 9.30 മുതൽ ഉച്ചക്ക് 12.15 വരെയാണ് പരീക്ഷ.

ചെറുവണ്ണൂർ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതുന്ന 74കാരായ സോമനാഥൻ, സുന്ദർരാജ്, നാദാപുരം ടി.ഐ.എം.ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതുന്ന 73കാരി ലീല എന്നിവരാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാക്കൾ. ചെറുവണ്ണൂർ ജി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതുന്ന 18കാരനായ ഇബ്രാഹിം ബിൻ അബ്ദുറഹ്‌മാനാണ് പ്രായം കുറഞ്ഞ പഠിതാവ്.

പരീക്ഷാ കേന്ദ്രങ്ങൾ: ജി.എച്ച്.എസ്.എസ് പയ്യോളി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി, ജി.എച്ച്.എസ്.എസ് മടപ്പള്ളി,  ജി.എച്ച്.എസ്.എസ് എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, ആർ.ഇ.സി ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ജി.എച്ച്.എസ്.എസ് ചെറുവണ്ണൂർ, ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം, ഗണപത് ജി.എച്ച്.എസ്.എസ് ഫറോക്ക്.

ടൈം ടേബിൾ -ഒന്നാം വർഷം: ജൂലൈ 11: ചരിത്രം/അക്കൗണ്ടൻസി. 18: ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധിയൻ സ്റ്റഡീസ്. 24: പൊളിറ്റിക്കൽ സയൻസ്. 26: ഇംഗ്ലീഷ്. 27: ഇകണോമിക്‌സ്. 28: മലയാളം/ഹിന്ദി/കന്നഡ.
രണ്ടാം വർഷം: ജൂലൈ. 10: ഇംഗ്ലീഷ്. 12: ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധിയൻ സ്റ്റഡീസ്. 17: ചരിത്രം/അക്കൗണ്ടൻസി. 19: ഇകണോമിക്‌സ്. 25: പൊളിറ്റിക്കൽ സയൻസ്. ഓഗസ്റ്റ് 1: മലയാളം/ഹിന്ദി/കന്നഡ.

Tags