കോഴിക്കോട് ഇ-ഹെൽത്ത് ടെക്നിക്കൽ സ്റ്റാഫ്, മിൽമ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് ഇ-ഹെൽത്ത് ടെക്നിക്കൽ സ്റ്റാഫ്, മിൽമ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ, സഹകരണ സ്ഥാപനങ്ങളിലായി പുതിയ തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഇ-ഹെൽത്ത് ടെക്നിക്കൽ സ്റ്റാഫ് തസ്തികയിലേക്കും കുന്ദമംഗലം മിൽമയിൽ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുമാണ് താൽക്കാലിക നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഈ മാസം നിശ്ചിത തീയതികൾക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്.
tRootC1469263">ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ്
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലിക ഇ-ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജനുവരി 12ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗ്യത: മൂന്ന് വര്‍ഷ ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംപ്ലിമെന്‍േറഷനില്‍ പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. ഫോണ്‍: 0495-2721998
ലാബ് അസിസ്റ്റന്റ് നിയമനം
കുന്ദമംഗലം മലബാര്‍ റീജ്യണല്‍ കോഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡില്‍ (മില്‍മ) ലാബ് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: ബി.എസ്.സി കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി അല്ലെങ്കില്‍
അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഡെയറി സയന്‍സില്‍ ഡിപ്ലോമ, ഡെയറി/ഫുഡ് പ്രോസസ്സിങ് ഇന്‍ഡസ്ട്രി/ഏതെങ്കിലും അക്രഡിറ്റഡ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി: 18-35. ശമ്പളം: 24,600 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 20നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370179.
.jpg)


