ബാലാവകാശ കമ്മിഷൻ ജില്ലാതല അധ്യാപക പരിശീലനം നടത്തി

balavakasha

കോഴിക്കോട് : ബാലാവകാശ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ കോഴിക്കോട്  ജില്ലാതല അധ്യാപകപരിശീലനം ശിക്ഷക് സദനിൽ നടത്തി.  കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം പി ഷാജേഷ് ഭാസ്കർഅധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി അനിത സ്വാഗതം പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങളും ബാലാവകാശ നിയമങ്ങളും  എന്ന വിഷയത്തിൽ കമ്മിഷൻ അംഗം പി ഷാജേഷ് ഭാസ്കറും കുട്ടികളുടെ മാനസികാരോഗ്യം; അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ റസീന കിടങ്ങയിലും ക്ലാസ് എടുത്തു.
 

Tags