ഐടിഐകളിൽ അപ്രന്റീസ് ക്ലർക്ക് നിയമനം
Jul 2, 2025, 20:19 IST


കോഴിക്കോട് : ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളിൽ അപ്രന്റിസ് ക്ലർക്ക് നിയമനത്തിന് പട്ടികജാതി വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-35 വയസ്സ്. ഒരു വർഷമാണ് നിയമന കാലാവധി.
കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. യോഗ്യത: ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്. പ്രതിമാസ സ്റ്റൈപ്പന്റ്റ് 10000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫോൺ: 0495-2370379, 2370657.
tRootC1469263">