നിക്ഷാൻ ഇലക്ട്രോണിക്സിൽ നിന്നും ഓൺലൈൻ വഴി പണം തട്ടിയെടുത്ത ജീവനക്കാരൻ അറസ്റ്റിൽ
Feb 19, 2025, 22:57 IST


കടയിൽ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് നമ്പർ നൽകി
കണ്ണൂർ : കണ്ണൂരിലെ പ്രശസ്ത ഇലക്ട്രോണിക്സ് സ്ഥാപനമായ നിക്ഷാൻ ഇലക്ട്രോണിക്സിൻ്റെ കോഴി ക്കോട് ഷോറൂമിൽ നിന്നും ഓൺലൈൻ വഴി പണം തട്ടിയ കാഷ്യർ അറസ്റ്റിൽ 'കോഴിക്കോട് വട്ടോളിബസാർ സ്വദേശി എം. അബ്ദുൽ ഹനീഫാ(29) ണ് അറസ്റ്റിലായത്.
കടയിൽ നിന്നും സാധനം വാങ്ങിയവർക്ക് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് നമ്പർ നൽകി ഒരു ലക്ഷത്തി ഇരുപത്തിയൊട്ടായിരത്തി നാനൂറ് രൂപ തട്ടിയെടുത്തതായാത് പരാതി. നിക്ഷാൻ ഡിജിറ്റൽ കാറ്റഗറി ബിസിനസ് ഹെഡ് കെ.എൻ ഇക്ബാലിൻ്റെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസാണ് അബ്ദുള്ള ഹനീഫിനെ അറസ്റ്റുചെയ്തത്.