വടകര മയക്കുമരുന്ന് വിൽപന കേസിലെ പ്രതി ഹൈദരബാദിൽ അറസ്റ്റിൽ

Accused in Vadakara drug selling case arrested in Hyderabad

കണ്ണൂർ: മയക്കുമരുന്ന് മൊത്തമായി വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു. വയ നാട് സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ(25) ഹൈദരാ ബാദിൽ നിന്നും പിടിയിലായത്. കഴിഞ്ഞനവംബർ 9 ന് രാത്രി 10 മണിക്ക് കണ്ണൂർ കൊയിലി ആശുപ്രതിക്ക് സമീപം 51.45ഗ്രാം എം.ഡി.എം.എ പിടി കൂടിയ കേസിലും വടകരയിൽ എം.ഡി.എം.എ യുമായി അധ്യാപികമാർ ഉൾപ്പെട്ട കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

ഹൈദരാ ബാദിൽ നിന്നും കണ്ണൂർ ടൗൺ പൊലീസും സിറ്റി പൊലീസ് ക മ്മീഷണറുടെ നേതൃത്വത്തിലു ള്ള ഡാൻസാഫും ചേർന്നാണ് പ്രതിയെ കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 10ന്പിടികൂടിയത്.

നവംബർ 9 ന് ഇരുചക്രവാഹ നങ്ങളിൽ സഞ്ചരിച്ച് എം.ഡി.എം.എ വിൽപന നടത്തുകയായിരുന്ന മൂന്ന് യുവാക്കളെ പൊലിസ് പിടി കൂടിയപ്പോൾ ലഹരി എ ത്തിച്ചു നൽകുന്നത് വയനാട് സ്വദേശിഷിന്റോ, ചാലാട് സ്വദേശി ദിൽഷാദ് എന്നിവരാണെന്ന് പൊലിസിന് മൊഴി നൽകിയിരുന്നു ചാലാട് സ്വദേശി ദിൽഷാദ് നേരത്തെ അറസ്റ്റിലായിരുന്നു.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷൻ ബി.വി.വിജയ ഭരത് റെഡ്‌ഡി, കണ്ണൂർ അസിസ്റ്റൻ്റ് പോലീസ് കമ്മിഷണർ എം.പി ആസാദ് എംപി, ടൗൺ ഇൻ സ്പെക്ടർ മഹേഷ് കണ്ടാമ്പത്ത് എന്നിവരുടെ നിർദ്ദേശാനുസര ണം കണ്ണൂർ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ കെ.ടി അ ഖിൽ, സി.പി.ഒ ജിഷാന്ത്, ഡാൻസാഫും നേതൃത്വത്തിലാ ണ് പ്രതികളെ പിടികൂടിയത്.
ഇതിൽ ഉൾ പ്പെട്ട പഴയങ്ങാടി ചെങ്ങൽ സ്വ ദേശിയും ഇപ്പോൾ പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീ പം താമസിക്കുന്ന ഉദയ് കൃഷ്ണയിൽ നിന്നാണ് ഷിൻ്റോ ഹൈദരബാദിലുണ്ടെന്ന വിവരം ലഭിച്ചത്.

Tags