കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു

aSF

കോട്ടയം: കോട്ടയം ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ 2023-24 വർഷത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുക്കിയ ആശുപത്രി സന്ദർശകർക്കുള്ള സ്മാർട്ട് ടിവി, കർഷകർക്കായുള്ള വായനശാല, സ്ഥാപനത്തിന്റെ ബയോ സെക്യൂരിറ്റിക്കായിട്ടുള്ള സിസി ടിവി സൗകര്യങ്ങൾ, ഇൻർകോം സംവിധാനം, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ഓപ്പറേഷൻ തിയറ്ററിലേക്കുള്ള ലോൺട്രി സംവിധാനം എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. സ്‌കൂൾ കുട്ടികൾക്കായുള്ള വിജ്ഞാനകേന്ദ്രത്തിന്റെ ബ്രോഷർ പ്രകാശനം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവന് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. 

ജന്തുജന്യ രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി പന്നിപ്പനി വ്ാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവൻ വിഷയാവതരണം നടത്തി.


ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.വി. ജയകുമാരി, കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ (എ.എച്ച്) ഡോ. കെ എം. ബിജിമോൾ, ജില്ലാ പഞ്ചായത്ത് ഫിനാൻസ്  ഓഫീസർ രജനി  രാമകൃഷ്ണൻ, മൊബൈൽ വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ വെറ്ററിനറി സർജൻ ഷീബാ സെബാസ്റ്റ്യൻ,  ഫീൽഡ് ഓഫീസർ പി.ഐ. ഹരീഷ് ബാബു, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർമാരായ ജി. സുനിൽ, ഷിജോ ജോസ്, മണർകാട് ആർ.പി.എഫ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജേക്കബ് പി.ജോർജ്, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. പി.എ. അബ്ദുൾ ഫിറോസ്, സീനിയർ വെറ്ററിനറി സർജൻ ഡോ. ജിജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Tags