'വന്ദനം' സ്‌കൂള്‍തല ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
Sep 3, 2024, 20:05 IST
കോട്ടയം: വന്ദനം -ലഹരിമുക്തനവകേരളം എന്ന പേരിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്‌കൂള്‍തല ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഡോ. റോസമ്മ സോണി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡോ. ആര്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ജാഗ്രതാസമിതി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്‍പശാല നടത്തി. സെപ്റ്റംബർ നാലിനും ശില്‍പശാല തുടരും.