'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രം ഒരുങ്ങുന്നു

google news
ssss

കോട്ടയം: തലപ്പലം ഗ്രാമപഞ്ചായത്തിൽ  'ടേക്ക് എ ബ്രേക്ക്'  വിശ്രമകേന്ദ്രം  ഒരുങ്ങുന്നു. ശുചിത്വ മിഷൻ ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവയിൽ നിന്ന് അനുവദിച്ച 15.10 ലക്ഷം രൂപ മുടക്കിലാണ് വിശ്രമ കേന്ദ്രം നിർമിക്കുന്നത്. വിശ്രമമുറികളും  രണ്ടു ടോയ്ലറ്റുകളും അടങ്ങുന്നതാണ് കെട്ടിടം.

ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംങ്ഷനിൽ  21.16 ചതുരശ്രമീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പണി അന്തിമഘട്ടത്തിലാണ്. കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും വിശ്രമകേന്ദ്രം പ്രയോജനപ്പെടും.
 

Tags