ശബരിമല തീർഥാടനം; ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചു

sabarimala 2022
sabarimala 2022


കോട്ടയം: ഈ വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീർഥാടകർ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ  വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉത്തരവിട്ടു.

ഇടത്താവളങ്ങളായ  എരുമേലി, വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലെയും   റെയിൽവേ സ്റ്റേഷന്റെയും ബസ് സ്റ്റാൻഡിന്റെയും പരിസരങ്ങളിലെ ഹോട്ടലുകൾക്കും റെയിൽവേ സ്റ്റേഷൻ കാന്റീനിനും തീർഥാടകർക്കായി നിജപ്പെടുത്തിയ നിരക്കുൾ ബാധകമാണ്.

tRootC1469263">

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ ഹോട്ടൽ ആൻഡ്് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലെ തീരുമാനപ്രകാരമാണ്  ശബരിമല തീർഥാടകർക്കും അവരോടൊപ്പം വരുന്നവർക്കും മാത്രമായുള്ള വില നിശ്ചയിച്ചത്. വിലവിവരപട്ടിക ഹോട്ടലുകളിൽ പ്രദർശിപ്പിക്കണം.

 തീർഥാടകർക്ക് ആവശ്യമെങ്കിൽ പരാതി നൽകുന്നതിനായി പൊതുവിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോൺ നമ്പരും വില വിവരപ്പട്ടികയിൽ ചേർക്കണം.

നിശ്ചിത വിലയിൽ കൂടുതൽ ഈടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനും പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ സംയുക്ത സക്വാഡുകൾ പ്രവർത്തിക്കും.

ഭക്ഷണ സാധനങ്ങളുടെ ജിഎസ്ടി ഉൾപ്പെടെയുള്ള വില ചുവടെ.
 
കുത്തരി ഊണ് (എട്ടു കൂട്ടം കറികൾ, സോർട്ടക്സ് അരി) -75 രൂപ

ആന്ധ്രാ ഊണ് (പൊന്നിയരി)-  75രൂപ

കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ 750ഗ്രാം)  -38രൂപ

ചായ (150 മി.ലി.)-  12രൂപ

മധുരമില്ലാത്ത ചായ (150 മി.ലി.)-  11 രൂപ

കാപ്പി  (150 മി.ലി.)-  14 രൂപ

മധുരമില്ലാത്ത കാപ്പി (150 മി.ലി.)-  12 രൂപ

ബ്രൂ കോഫി/നെസ് കോഫി (150 മി.ലി.)-    18 രൂപ

കട്ടൻ കാപ്പി  (150 മി.ലി.)-   10 രൂപ

മധുരമില്ലാത്ത കട്ടൻകാപ്പി (150 മി.ലി.)- 9 രൂപ

കട്ടൻചായ(150 മി.ലി.)-9 രൂപ

മധുരമില്ലാത്ത കട്ടൻചായ(150 മി.ലി.)-9 രൂപ

ഇടിയപ്പം (1 എണ്ണം,50 ഗ്രാം)-12 രൂപ

ദോശ (1 എണ്ണം,50 ഗ്രാം)-12 രൂപ

ഇഡ്ഢലി (1 എണ്ണം, 50 ഗ്രാം)-12 രൂപ

പാലപ്പം (1 എണ്ണം, 50 ഗ്രാം)-12 രൂപ

ചപ്പാത്തി (1 എണ്ണം,50 ഗ്രാം)-12 രൂപ

ചപ്പാത്തി (50 ഗ്രാം വീതം മൂന്നെണ്ണം) കുറുമ
ഉൾപ്പെടെ- 67 രൂപ

പൊറോട്ട (1 എണ്ണം)-  13 രൂപ

നെയ്റോസ്റ്റ് (175 ഗ്രാം)-  50 രൂപ

പ്ലെയിൻ റോസ്റ്റ് -36 രൂപ
 
മസാലദോശ (175 ഗ്രാം)-53 രൂപ

പൂരിമസാല  (50 ഗ്രാം വീതം 2 എണ്ണം)- 40 രൂപ

മിക്സഡ് വെജിറ്റബിൾ-    31 രൂപ

പരിപ്പുവട (60 ഗ്രാം)-    11 രൂപ

ഉഴുന്നുവട (60 ഗ്രാം)-    11 രൂപ

കടലക്കറി (100 ഗ്രാം)-33 രൂപ

ഗ്രീൻപീസ് കറി  (100 ഗ്രാം)-  34 രൂപ

കിഴങ്ങ് കറി (100 ഗ്രാം)-33 രൂപ

തൈര് (1 കപ്പ് 100 മില്ലി)-15 രൂപ

കപ്പ (250 ഗ്രാം)-32 രൂപ

ബോണ്ട (50 ഗ്രാം)-11 രൂപ

ഉള്ളിവട (60 ഗ്രാം)-11 രൂപ

ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി)-13 രൂപ

തൈര് സാദം (മുന്തിയ വെജിറ്റേറിയൻ ഹോട്ടലുകളിൽ
മാത്രം)-50 രൂപ

ലെമൺ റൈസ് (150 മി. ലി.)-45 രൂപ

മെഷീൻ ചായ (150 മി.ലി.) -10 രൂപ

മെഷീൻ കാപ്പി (150 മി.ലി.)- 12 രൂപ

മെഷീൻ മസാല ചായ (150 മി.ലി.)-15 രൂപ

മെഷീൻ ലെമൺ ടീ (150 മി.ലി.)-15 രൂപ

മെഷീൻ ഫ്ളേവേഡ് ഐസ് ടീ (150 മി.ലി.)-21 രൂപ

Tags