മഴ : കോട്ടയം ജില്ലയിൽ 139 ക്യാമ്പുകളിൽ 12,803 പേര്‍

Heavy rain again..! Red alert in eight districts today

കോട്ടയം: ജില്ലയിലെ വിവിധ താലൂക്കുകളിൽ 139 ദുരിതാശ്വാസക്യാമ്പുകളിലായി 12,803 പേർ.5,668 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.ഇതില്‍ 5,244 പുരുഷന്മാരും 5,813 സ്ത്രീകളും 1,746 കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. ഇവിടെ 89 ക്യാന്പുകളിലായി 6782 പേരുണ്ട്.

താലൂക്ക് തിരിച്ച ക്യാമ്പുകളുടെ എണ്ണം
കോട്ടയം: 89 ക്യാമ്പുകൾ, , 2,880 കുടുംബങ്ങൾ, 6,782 അന്തേവാസികൾ
വൈക്കം: 19 ക്യാമ്പുകൾ, 1,791 കുടുംബങ്ങൾ, 3,351 അന്തേവാസികൾ
ചങ്ങനാശ്ശേരി: 24 ക്യാമ്പുകൾ, 879 കുടുംബങ്ങൾ, 2,330 അന്തേവാസികൾ
മീനച്ചിൽ: 5 ക്യാമ്പുകൾ, 108 കുടുംബങ്ങൾ 318, അന്തേവാസികൾ
കാഞ്ഞിരപ്പള്ളി: 2 ക്യാമ്പുകൾ, 10 കുടുംബങ്ങൾ , 22 അന്തേവാസികൾ

Tags