പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28ന്; കോട്ടയം ജില്ലയിൽ 85277 കുട്ടികൾക്ക് വാക്സിൻ നൽകും

PulsePolio

കോട്ടയം: പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂൺ 28ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികൾക്ക് വാക്സിൻ നൽകും.മരുന്നു വിതരണത്തിനായി  1218 ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ ആശുപത്രികൾ, അങ്കണവാടികൾ, ജനകീയാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചു വരെ ബൂത്തുകൾ പ്രവർത്തിക്കും.

ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ 40 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളുമുണ്ടാകും. ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും അതിഥിതൊഴിലാളി ക്യാമ്പുകളിലും തുള്ളിമരുന്ന് എത്തിക്കാൻ ആറു മൊബൈൽ ടീമുകളുമുണ്ടാകും.

ജൂൺ28ന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് അടുത്ത മൂന്ന് ദിവസങ്ങളിൽ വീടുകളിലെത്തി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.

 ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗം പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തി.

Tags