ന്യൂനപക്ഷ കമ്മിഷൻ അദാലത്ത് നടത്തി
Nov 20, 2023, 23:19 IST

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കളക്‌ട്രേറ്റിൽ അദാലത്ത് നടത്തി. ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസയുടെ അധ്യക്ഷതയിൽ തൂലിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ ആറു പരാതികൾ പരിഗണിച്ചു. മൂന്നു പരാതിക്ക് പരിഹാരമായി. മറ്റുള്ളവ തുടർനടപടിക്കായി മാറ്റി. രണ്ടു പുതിയ പരാതികൾ കൂടി ലഭിച്ചു. ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ, വഴിത്തർക്കം തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്.