സഹകരണ മേഖലയെ സംരക്ഷിക്കാൻ രാഷ്ട്രീയത്തിന് അതീതമായ പിന്തുണ വേണം: മന്ത്രി മോൻസ് ജോസഫ്

We are safe in the UDF..! Mons Joseph responds to Jose K. Mani

കോട്ടയം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ  രാഷ്ട്രീയത്തിനതീതമായി എല്ലാവരും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പൊൻകുന്നം ഹോളി ഫാമിലി പാരിഷ് ഹാളിൽ  അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൻറെ സാമൂഹ്യ ജീവിതത്തിൻറെയും സമ്പദ്ഘടനയുടെയും നട്ടെല്ലായ സഹകരണ മേഖല നിലവിൽ നേരിടുന്ന വെല്ലുവിളികളെ സംസ്ഥാന സർക്കാർ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യം മറികടക്കുന്നതിന് പുനഃക്രമീകരണങ്ങൾ അനിവാര്യമാണ്. സഹകരണ മേഖലയുടെയും അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന  സൊസൈറ്റികളുടെയും സുരക്ഷിതത്വമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനുള്ള പ്രവർത്തനങ്ങളിൽ ജീവനക്കാരുടെയും സഹകാരികളുടെയും പൊതുസമൂഹത്തിൻറെയും പിന്തുണ ആവശ്യമാണ്-മന്ത്രി പറഞ്ഞു.

സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിലെ ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു.  ജില്ലയിൽ 40 സഹകരണ ബാങ്കുകളിലായി 85 പേർക്ക് 1.25 കോടി രൂപയുടെ ധനസഹായമാണ് റിസ്ക് ഫണ്ട് പദ്ധതിയിൽ നൽകിയത്.

സ്വാഗത സംഘം ചെയർമാൻ അഡ്വ. പി. സതീഷ് ചന്ദ്രൻ നായർ അധ്യക്ഷനായിരുന്നു. എംഎൽഎമാരായ റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. തോമസ് കുന്നപ്പള്ളി,  അഡ്വ. അഭിലാഷ് ചന്ദ്രൻ,  വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ജയ ശ്രീധർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജോസ് ടോം, ജോയിൻറ് ഡയറക്ടർ(ഓഡിറ്റ്) ജയമ്മ പോൾ,  ജോയിൻറ് രജിസ്ട്രാർ ജനറൽ എസ്. നസീർ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻറ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എൻ. ബിന്ദു,   കാഞ്ഞിരപ്പള്ളി അസിസ്റ്റൻറ്  രജിസ്ട്രാർ ജനറൽ ഡെനിഷ് ജോസ്, മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ തുടങ്ങിയവർ സംസാരിച്ചു.

Tags