തദ്ദേശ തിരഞ്ഞെടുപ്പ്: പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: കോട്ടയം ജില്ലാ കളക്ടർ

ChethanKumarMeena

കോട്ടയം:  തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.സ്ഥാനാർഥികളുടെയും പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംശയങ്ങൾക്ക് മറുപടി നൽകുന്നതിനും പരാതികളിൽ ഉടൻ തീർപ്പു കൽപ്പിക്കുന്നതിനുമായി  ജില്ലാ കളക്ടർ ചെയർമാനായി
മോണിട്ടറിംഗ് സമിതി രൂപീകരിച്ചിട്ടുണ്ട്.

tRootC1469263">

 തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സമിതി കൺവീനറും ജില്ലാ പോലീസ് മേധാവി, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളുമാണ്.

നവംബർ 10ന് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകുന്നതുവരെ തുടരും.

പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങൾ
 
*ജാതികളും സമുദായങ്ങളും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുന്നതോ നിലവിലുള്ള ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏർപ്പെടാൻ പാടില്ല.

*മറ്റു രാഷ്ട്രീയ കക്ഷികളെക്കുറിച്ചുള്ള വിമർശനങ്ങൾ നയങ്ങളിലും പരിപാടികളിലും പൂർവകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും ഒതുങ്ങുന്നതായിരിക്കണം. അവരുടെ സ്വകാര്യ ജീവിതം പരാമർശിക്കരുത്.

* ജാതിയുടെയും സമുദായത്തിന്റെയും  പേരിൽ വോട്ട് തേടാൻ പാടില്ല. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും പ്രചാരണവേദിയായി ഉപയോഗിക്കരുത്.

*സമ്മതിദായകർക്ക് പണമോ പാരിതോഷികമോ നൽകരുത്.

*വ്യക്തികളുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അനുവാദം കൂടാതെ പ്രചാരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുത്.

* സർക്കാർ ഓഫീസുകളിലും കോമ്പൗണ്ടുകളിലും ചുവരെഴുത്ത്, പോസ്റ്റർ, ബാനർ, കട്ടൗട്ട് തുടങ്ങിയവ പാടില്ല.

* പ്രചാരണത്തിന് ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ പ്രചാരണങ്ങൾക്കോ റാലികൾക്കോ ഉപയോഗിക്കരുത്.

* ഭരണഘടനയുടെ അന്തസത്തയ്ക്ക് വിരുദ്ധമായ വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തരുത്.

* തിരഞ്ഞെടുപ്പുദിവസം പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് 200 മീറ്റർ അകലത്തിലും നഗരസഭകളിൽ 100 മീറ്റർ അകലത്തിലും മാത്രമേ സ്ഥാനാർഥികളുടെ ബൂത്തുകൾ സ്ഥാപിക്കാവൂ.
 ഈ ദൂരപരിധിക്കുള്ളിൽ വോട്ട് അഭ്യർഥിക്കരുത്.

*സമ്മതിദായകരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ കക്ഷികളോ വാഹന സൗകര്യം ഏർപ്പെടുത്താൻ പാടില്ല.

പെരുമാറ്റച്ചട്ട ലംഘനം: പരാതി നൽകാം

കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാതല മോണിട്ടറിംഗ് സമിതിക്ക് നൽകാം. സമിതി കൺവീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നേരിട്ടോ mccktmlsgdelection@gmail.com. എന്ന ഇ- മെയിലിലോ നൽകാം. ഫോൺ-0481 2560282.

Tags