തദ്ദേശ ഉപതെരഞ്ഞെടുപ്പ്; അവധി പ്രഖ്യാപിച്ചു

Assam elections: Allegations heat up as campaigning ends

കോട്ടയം:  സെപ്റ്റംബർ 28ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്(കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്(ചീരംകുളം) കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ(തൃക്കൊടിത്താനം) ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകൾ, പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 17 വരെ വാർഡുകൾ,  തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതൽ 22 വരെ വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ്  അവധി.

പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സെപ്റ്റംബർ 27, 28 തീയതികളിൽ അവധിയായിരിക്കും.
ഉപതരഞ്ഞെടുപ്പിന്റെ വോട്ടിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.

Tags