കോട്ടയം കലക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലേറ്റു
Jul 22, 2024, 14:29 IST
കോട്ടയം: കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു. രാവിലെ 10.30ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്.
2015 ഐ.എ.എസ്. ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കലക്ടറായി നിയമിതനായത്.
ആലപ്പുഴ ജില്ലാ കലക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.