എന്റെ കേരളം: മാധ്യമപുരസ്‌കാരങ്ങൾ വിതരണം ചെയ്തു

google news
eeeee

കോട്ടയം: എന്റെ കേരളം പ്രദർശന-വിപണന മേളയോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാതല സംഘാടക സമിതിയും ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. സഹകരണവാരാഘോഷം ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി തിരുനക്കര മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിലാണ് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ജനയുഗത്തിലെ സരിത കൃഷ്ണനും മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം കേരള കൗമുദിയിലെ ശ്രീകുമാർ ആലപ്രയ്ക്കും ദൃശ്യമാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കൈരളി

ടി.വിയിലെ സനോജ് സുരേന്ദ്രനും മികച്ച കാമറാമാനുള്ള പുരസ്‌കാരം എ.സി.വി. ന്യൂസിലെ അനിൽ ആലുവയ്ക്കും മന്ത്രി സമ്മാനിച്ചു.
അച്ചടിമാധ്യമങ്ങളിൽ സമഗ്രകവറേജിനുള്ള പുരസ്‌കാരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ദേശാഭിമാനിക്കും രണ്ടാം സ്ഥാനം നേടിയ ജനയുഗത്തിനും ദൃശ്യമാധ്യമങ്ങളിൽ ഒന്നാം സ്ഥാനം നേടിയ എ.സി.വി. ന്യൂസിനും രണ്ടാം സ്ഥാനം നേടിയ ദൃശ്യ ന്യൂസിനും മൂന്നാം സ്ഥാനം നേടിയ കൈരളി ടിവിയ്ക്കും മന്ത്രി പുരസ്‌കാരങ്ങൾ നൽകി. ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

പൊതുസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, സംസ്ഥാന സഹകരണ യൂണിയൻ ഡയറക്ടർ കെ.എം. രാധാകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ. സതീഷ് ചന്ദ്രൻ നായർ, അഡ്വ. ജോസഫ് ഫിലിപ്പ്, ജോൺസൺ പുളിക്കീൽ, പി. ഹരിദാസ്, കോട്ടയം പി.സി.എ.ആർ.ഡി.ബി പ്രസിഡന്റ് ജി. ഗോപകുമാർ,
ഐ. ആൻഡ് പി.ആർ.ഡി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജോയിന്റ് രജിസ്ട്രാർ ജനറൽ എൻ. വിജയകുമാർ, ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.സി.ഇ.യു കോട്ടയം ജില്ലാ സെക്രട്ടറി കെ. പ്രശാന്ത്, കെ.സി. ഇ.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ് കെ.കെ. സന്തോഷ്, കോട്ടയം ജില്ലാ സെക്രട്ടറി ബിജു എന്നിവർ പ്രസംഗിച്ചു.
 

Tags