പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ വികസന സദസ് നടത്തി
puthupallyvikasanasadass
puthupallyvikasanasadass

കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്കായി പണികഴിപ്പിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനവും പുതുപ്പള്ളി ഗ്രാമപഞ്ചായതത്തിന്റെ വികസനരേഖയുടെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു.

tRootC1469263">

സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ പി.ഡി. അരുണും ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വർഷത്തെ വികസന പ്രവർത്തങ്ങളുടെ റിപ്പോർട്ട് സെക്രട്ടറി ഇ.കെ. രാജുവും അവതരിപ്പിച്ചു.പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിൽ എം. ചാണ്ടി, ശാന്തമ്മ തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി എ.എൻ. സുധീർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ബൈജു ഗുരുക്കൾ , സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ മധു,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അശോകൻ പാണ്ഡ്യാല, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Tags