കോട്ടയത്ത് സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിച്ചു
കോട്ടയം: പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ള സംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിടുന്നവർക്കുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.എസ്.എം.ഇ ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധരുമായി നേരിട്ട് സംവദിച്ച് പരിഹാരം കാണുന്നതിന് അവസരമരൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ് അധ്യക്ഷത വഹിച്ചു.
ചെറുകിട സംരംംഭകരുടെ ഉൽപ്പന്നങ്ങൾ ഫ്‌ളിപ് കാർട്ടിലൂടെ വിറ്റഴിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഫ്‌ലിപ്കാർട്ട് സൗത്ത് ഹെഡ് ഡോ. ദീപു തോമസ് ജോയി വിശദീകരിച്ചു.
ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലീലാ സണ്ണി,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി.ജെ. മിനി മോൾ, മാനേജർമാരായ എം. പ്രവീൺ, മേരി ജോർജ്ജ്,കാഞ്ഞിരപ്പള്ളി താലൂക്ക് വ്യവസായ ഓഫീസർ ലോറൻസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
.jpg)

