നൂറ്റാണ്ടുകൾക്കു ശേഷം കണ്ണങ്ങാട്ടമ്മയുടെ പ്രതി പുരുഷനായി പുതിയ കോമരം 25 ന് ആചാരപ്പെടും
Oct 23, 2026, 09:33 IST
പയ്യന്നൂർ:കൊക്കാനിശ്ശേരി ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്കു ശേഷം കണ്ണങ്ങാട്ടമ്മയുടെ പ്രതിപുരുഷനായി നിക്കുന്നത്ത് കിഴക്കേ വീട്ടിൽ സനൽ (43) ഒക്ടേടാബർ 25ന് ഞായറാഴ്ച ആചാരപ്പെടും.എടനാട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ കണ്ണങ്ങാട്ട് ഭഗവതിയുടെ പ്രതിപുരുഷനായ പുരുഷോത്തമൻ കോമരമാണ് സനലിന് ചുവടുകളും വാമൊഴികളും പഠിപ്പിച്ചു വരുന്നത്.
ക്ഷേത്രം മേൽക്കോയ്മ, തന്ത്രി എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങിൽ പത്ത് കണ്ണങ്ങാട് ക്ഷേത്രം, തായിനേരി മുച്ചിലോട്, പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട് ക്ഷേത്രങ്ങൾ, മാത്തിൽ നിലയറ ഭഗവതി ക്ഷേത്രം, സമീപത്തെ തറവാട് ക്ഷേത്രങ്ങളിലെ ആചാരക്കാർ, സ്ഥാനികർ എന്നിവരും ക്ഷേത്രം മെമ്പർമാരും കുടുംബാംഗങ്ങളും പ്രദേശവാസികളും പങ്കെടുക്കും.
.jpg)


