കൊല്ലം ജില്ലയിൽ വനിതാ കമ്മീഷൻ സിറ്റിങ്: 24 കേസുകൾ തീർപ്പാക്കി
Nov 15, 2025, 19:47 IST
കൊല്ലം : കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയിൽ ജവഹർ ബാലഭവനിൽ നടത്തിയ സിറ്റിങ്ങിൽ 24 കേസുകൾ തീർപ്പാക്കി. 70 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകൾ പോലീസിനും ഒരെണ്ണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും റിപ്പോർട്ടിനയച്ചു. 41 കേസുകൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. യുവതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ബോധവത്ക്കരണം ശക്തമാക്കും.
tRootC1469263">വനിതാ കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിലും റീജിയണൽ ഓഫീസുകളിലും പ്രായഭേദമന്യേ സൗജന്യ കൗൺസിലിങ് ഉറപ്പാക്കുമെന്നും വനിതാ കമ്മീഷൻ അംഗം പറഞ്ഞു. അഭിഭാഷകരായ ജെ. സീനത്ത് ബീഗം, എസ്.ഹേമാ ശങ്കർ, സി ഐ ജോസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


