ജലമോഷണം, ജലചൂഷണം: വാട്ടർ അതോറിറ്റിയെ വിവരം അറിയിക്കാം
പത്തനംതിട്ട : ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത ജലമോഷണം, മീറ്റർഘടിപ്പിക്കാതെ ലൈനിൽനിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്റർ അനുമതി ഇല്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ച് സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ ഹോസോ ഉപയോഗിച്ച് ലൈനിൽ നിന്ന് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പിൽനിന്ന് വെളളം ദുരുപയോഗം ചെയ്യുക എന്നിവ കേരള വാട്ടർ സപ്ലൈ ആന്റ് സ്വീവറേജ് ആക്ട് പ്രകാരം കുറ്റകരമാണ്.
tRootC1469263">കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസെടുത്ത് ശിക്ഷാ നടപടി സ്വീകരിക്കും. ജലമോഷണമോ ജലചൂഷണമോ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് 1916 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ kwa.thiruvalla@gmail.com, kwaptadivision@gmail.com വിലാസത്തിൽ അറിയിക്കുകയോ ചെയ്യാം. വിവരം നൽകുന്നവരുടെ പേര് വിവരം വെളിപ്പെടുത്തുകയില്ലയെന്നും വാട്ടർ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയർ അറിയിച്ചു.
.jpg)


