ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിൽ അതിഥി അദ്ധ്യാപക നിയമനം

PM-Shri Fund disruption: Teacher training in Kerala in crisis

കൊല്ലം :ചവറ ബേബിജോൺ സ്മാരക സർക്കാർ കോളേജിൽ ഫിസിക്സ്, കൊമേഴ്സ്, അറബിക്, സുവോളജി, ബോട്ടണി വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.   യു.ജി.സി നിഷ്ർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. 

അറബിക് വിഭാഗത്തിന് മെയ് 18,  സുവോളജി - മെയ് 19,   ബോട്ടണി, ഫിസിക്സ് വിഭാഗങ്ങൾക്ക്  മെയ് 20, കൊമേഴ്‌സ് - മെയ് 25 തീയതികളിൽ  രാവിലെ 10.30 ന് പ്രിൻസിപ്പൽ മുമ്പാകെയാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം  ഹാജരാകണം.  ഫോൺ: 9188900168.

Tags