തമിഴ് നാട് തിരഞ്ഞെടുപ്പ്: ഏപ്രിൽ 23 ന് കേരളത്തിലെ തമിഴ് വോട്ടർമാർക്ക് അവധി
Apr 22, 2026, 19:54 IST
കൊല്ലം : തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന തമിഴ് നാട് സ്വദേശികളായ വോട്ടർമാർക്ക് പോളിംഗ് ദിനമായ ഏപ്രിൽ 23 ന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. തമിഴ് നാട്ടിലെ വോട്ടർ പട്ടികയിൽ പേരുള്ള കേരളത്തിലെ വിവിധസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും അർഹതയുണ്ട്. അവധി ദിവസവേതനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും ബാധകമാണ്.
.jpg)

