വേനൽക്കാല മുന്നൊരുക്കങ്ങൾ നടത്തണം; കുടിവെള്ളലഭ്യത ഉറപ്പാക്കണം: കൊല്ലം ജില്ലാ കലക്ടർ
കൊല്ലം :വേനൽകാല മുന്നൊരുക്കം കൃത്യതയോടെയെന്ന് ഉറപ്പാക്കാനും ജലസ്രോതസുകൾ ശുചീകരിച്ച് കുടിവെള്ളലഭ്യത സാധ്യമാക്കാനും ജില്ലാ കലക്ടർ എൻ ദേവിദാസ് നിർദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കവെ കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിനു സമീപത്തെ ദേശീയപാത അതോറിറ്റിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.വേനൽകാലത്ത് കുടിവെള്ളലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതിനിധി പി എ സജിമോൻ ആവശ്യപ്പെട്ടു. പൊതുസ്ഥാപനങ്ങളിൽ സ്ത്രീസൗഹൃദ ശൗചാലയങ്ങൾക്കും ആവശ്യമുന്നയിച്ചു.
tRootC1469263">പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ കൗൺസിലിങ് സൗകര്യമാണ് ലഭ്യമാക്കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി എസ് ബുഖാരി ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ മിഡിൽ ലെവൽ സർവീസ് പ്രൊവൈഡേഴ്‌സിന്റെ കൗൺസിലിങ് സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ദേശീയപാത നിർമാണവുമായി ബന്ധപെട്ട് കല്ലുംതാഴം ഉൾപ്പെടെയുള്ള റോഡിന് വീതി കുറഞ്ഞ ഭാഗങ്ങളിൽ 15 മീറ്റർ വീതി കൂട്ടണം, കൊല്ലം-തേനി ഹൈവേ ഹൈസ്‌കൂൾ ജംഗ്ഷൻ മുതൽ ആരംഭിക്കണം, കരുനാഗപ്പള്ളി, മൺറോത്തുരുത്ത് എന്നിവിടങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാര നടപടികൾ, തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ പ്രതിനിധി കെ എസ് വേണുഗോപാൽ, കെ സി വേണുഗോപാൽ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി എന്നിവരുടെ പ്രതിനിധികളായ തൊടിയൂർ രാമചന്ദ്രൻ, എബ്രഹാം സാമുവേൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


