ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: കൊല്ലം ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി

'Operation Life': 16,565 liters of coconut oil seized in 7 districts in lightning raids, with the highest seizure in Kollam district

കൊല്ലം  :ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനി-വിതരണക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ പരിശോധിച്ചതിൽ ചിലതിൽ ഗുണനിലവാരം കുറഞ്ഞവയാണെന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഓഫീസർമാരോട് നിർദേശിച്ചത്.  

tRootC1469263">

നിലവാരമില്ലാത്ത നാല് ബാച്ച് വെളിച്ചെണ്ണ 'കേരസൂര്യ' ബ്രാൻഡ് ഉൽപാദിപ്പിച്ച എറണാകുളത്തെ ജെ എം ജെ ട്രേഡേഴ്സ് സ്ഥാപനത്തിനെതിരെ കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർക്ക് കത്തയച്ചു. കൊക്കോപ്ലസ്, കുട്ടനാടൻ കേര, ഫ്രഷ് ലി, കേര ഗ്രാമീൺ, ചന്ദ്രകൽപ, കേരഹരിതം എന്നീ ബ്രാൻഡുകൾ ഉത്പാദിപ്പിച്ച സ്ഥാപനങ്ങളുടെ കൂടുതൽ ബാച്ചുകളും പരിശോധനയ്ക്ക് വിധേയമാക്കും. ലേബൽ/ബില്ല് എന്നിവയില്ലാത്ത ഭക്ഷ്യ എണ്ണകൾ വ്യാപാരികൾ വിൽക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികൾ 1800 425 1125 ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.  

Tags