ശക്തമായ കാറ്റ് ; മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്: കൊല്ലം ജില്ലാ കലക്ടർ
Jul 31, 2026, 19:04 IST
കൊല്ലം : തീരപ്രദേശത്ത് ഓഗസ്റ്റ് 3 വരെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ ശക്തമായകാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപെഴ്‌സനായ ജില്ലാ കലക്ടർ ആനി ജൂലാ തോമസ്.
കേരളതീരത്ത് മോശംകാലാവസ്ഥയും ശക്തമായകാറ്റും പ്രക്ഷുബ്ധമായകടലും മത്സ്യബന്ധനത്തിന്പ്രതികൂലമാണ്. ജാഗ്രതാനിർദ്ദേശങ്ങൾ മത്സ്യത്തൊഴിലാളികളും തീരദേശനിവാസികളും കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
.jpg)

