സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ: കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ
കൊല്ലം : സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു. അംഗീകൃത രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കവേ എന്യൂമറേഷൻ ഫോം വിതരണവും ഡിജിറ്റലൈസേഷനും 100 ശതമാനം പൂർത്തിയായതായും വ്യക്തമാക്കി. 21,44,527 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു.
tRootC1469263">കുറ്റമറ്റതും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നിലവിൽ എ.എസ്.ഡി (ആബ്സെന്റ്, സ്ഥിരമായി സ്ഥലത്തിലാത്തവർ, മരണപ്പെട്ടവർ)/ വോട്ടർമാരുടെ ആവർത്തനം/ 85 വയസ് കഴിഞ്ഞ വോട്ടർമാർ എന്നിവ ഒരിക്കൽ കൂടി ബി.എൽ.ഒമാർ മുഖാന്തരം പരിശോധിക്കും. ഇതിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ ഡിസംബർ 18നകം തന്നെ ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരുടേയും ബന്ധപ്പെട്ട ഇ.ആർ.ഒമാരുടേയും ശ്രദ്ധയിൽപ്പെടുത്തണം.
നിലവിൽ ജില്ലയിൽ മാപ്പിങ് ചെയ്യാൻ സാധിക്കാത്ത 2,060,21 വോട്ടർമാരെ പരമാവധി മാപ്പിങ് ചെയ്യാൻ പ്രത്യേക പ്രവർത്തനങ്ങൾ നടത്തുമെന്നും ബൂത്ത് ലെവൽ ഏജന്റുമാരുടെ സഹകരണവും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ 1200 അധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനക്രമീകരിച്ചത്. ഇപ്രകാരം 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ക്രമീകരിച്ചതായും വ്യക്തമാക്കി.
ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ എ ഇക്ബാൽ കുട്ടി (കേരള കോൺഗ്രസ് (എം), അഡ്വ. തൃദീപ് കുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), വി കെ അനിരുദ്ധൻ (സി.പി.ഐ.എം), അഡ്വ. കൈപ്പുഴ വി. റാംമോഹൻ (ആർ എസ് പി), അഡ്വ. എസ് വേണുഗോപൻ, ആലഞ്ചേരി ജയചന്ദ്രൻ (ബി ജെ പി), അഡ്വ. വിനിത വിൻസന്റ് (സി പി ഐ), നയാസു മുഹമ്മദ് (കേരള കോൺഗ്രസ് (ജോസഫ്)), ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


