എസ്.ഐ.ആർ ഫോം വിതരണത്തിൽ നല്ല പുരോഗതി കൈവരിച്ചു : കൊല്ലം ജില്ലാകലക്ടർ
കൊല്ലം : ജില്ലയിൽ തുടരുന്ന വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്തപുതുക്കൽ (എസ്.ഐ.ആർ.) നടപടികളുടെ ഭാഗമായി 96.91 ശതമാനം എന്യൂമറേഷൻ ഫോമുകളുടെ വിതരണം പൂർത്തിയായെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടർ എൻ.ദേവിദാസ്.2026 ജനുവരി ഒന്ന് യോഗ്യതാതീയതിയായി നിശ്ചയിച്ചാണ് നടപടികൾ. പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിന് ബി.എൽ.ഒ.മാരെ സഹായിക്കാൻ പ്രത്യേക വില്ലേജ് ഓഫീസുകളിലും പോളിംഗ് സ്റ്റേഷനുകളിലും സ്വീകരിക്കൽ ക്യാമ്പുകൾ സ്ഥാപിക്കുന്നു. പ്രാദേശിക ലോജിസ്റ്റിക്പിന്തുണ, നിശ്ചിതസമയപരിധിക്കുള്ളിൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് സാങ്കേതികവും അടിസ്ഥാനസൗകര്യങ്ങളോടുകൂടിയതുമായ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കും. ബൂത്ത്‌ലെവൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിർദേശവും നൽകി.
tRootC1469263">അധിക ബൂത്ത് ലെവൽ ഏജന്റുമാരെ (ബി.എൽ.എ.) നാമനിർദ്ദേശം ചെയ്യാനും വോട്ടർമാരിൽ നിന്ന് പൂരിപ്പിച്ച ഫോമുകൾ ശേഖരിച്ച് ബൂത്ത്‌ലെവൽ ഓഫീസർമാർക്ക് കൈമാറുന്നതിനും അംഗീകൃതരാഷ്ട്രീയ പാർട്ടികളുടെ പൂർണ പിന്തുണ അഭ്യർത്ഥിക്കുന്നു. ബി.എൽ.ഒ.മാരുടെ ജോലിഭാരം കൂടുതൽ ലഘൂകരിക്കുന്നതിനാണ് നടപടി.എല്ലാ ബൂത്ത്‌ലെവൽ ഓഫീസർമാരുടെയും മാതൃകാപരമായപരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. നിശ്ചിത സമയപരിധിപ്രകാരം പ്രത്യേക സംക്ഷിപ്തപുതുക്കൽ വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ വോട്ടർമാരും രാഷ്ട്രീയകക്ഷികളും മാധ്യമങ്ങളും പൂർണമായി സഹകരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
.jpg)


