സെൽഫ് എന്യൂമറേഷൻ പ്രയോജനപ്പെടുത്തണം: കൊല്ലം ജില്ലാ കലക്ടർ ​​​​​​​

Selfenumeration

കൊല്ലം : സെൻസസ് തയാറെടുപ്പുകളുടെ ഭാഗമായി ഫീൽഡ് ട്രെയിനർമാർക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി.  കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ  പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കലക്ടർ എൻ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വിവരശേഖരണം സുഗമമാക്കുന്ന  സെൽഫ് എന്യൂമറേഷൻ സംവിധാനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന്  പറഞ്ഞു.  സെൻസസ്  അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി ദിവാകരൻ അധ്യക്ഷയായി.

മെയ് 20 വരെയുള്ള പരിശീലനം രണ്ട് ബാച്ചുകളിലായി  നടത്തും.   ഫീൽഡ് ട്രെയിനർമാർക്ക്  മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകും. സെൻസസ് ഡിജിറ്റൽ ഉപകരണങ്ങളുടെ വിനിയോഗം, വിവരശേഖരണത്തിൽ  നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകളുടെ പരിഹാരം എന്നിവയാണ് പരിശീലിപ്പിക്കുക.

Tags