ശാസ്താംകോട്ട തടാകസംരക്ഷണം: മലിനീകരണവും ഖനനവും പാടില്ല : ജില്ലാ കലക്ടർ
കൊല്ലം : ശാസ്താംകോട്ട തടാകത്തെ മലിനീകരണത്തിൽ നിന്നും കൈയേറ്റങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എൻ. ദേവിദാസ്. തടാകത്തിന്റെ പരിധിയിൽ ഉൾപ്പെട്ട ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ 8,9,10,11,12,19 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലുള്ള ഖനനങ്ങളും മണലൂറ്റും പടിഞ്ഞാറെകല്ലട വില്ലേജിലെയും മൈനാഗപ്പള്ളി വില്ലേജിലെയും മുഴുവൻ ഖനനപ്രവർത്തനങ്ങളും മണലൂറ്റും തടാകം മലിനപ്പെടുത്തുന്ന അനധികൃതപ്രവർത്തനങ്ങളും മെയ് ഒന്നു മുതൽ രണ്ട് മാസക്കാലത്തേക്ക് നിരോധിച്ചു.
ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശങ്ങളും സംരക്ഷിതമേഖലയായി പ്രഖ്യാപിച്ചു.നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ റവന്യൂ, പൊലീസ്, പഞ്ചായത്ത്, ജിയോളജി, മലിനീകരണനിയന്ത്രണ ബോർഡ് വകുപ്പുകളെ ചുമതലപ്പെടുത്തി.
.jpg)

