റോഡ് സുരക്ഷാ മാസാചരണം: കൊല്ലം ജില്ലയിൽ ബോധവത്കരണവുമായി ആർ ടി ഒ

rto

കൊല്ലം : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്  ജില്ലയിലും വിപുലമായ ബോധവൽക്കരണ പരിപാടികൾ. റോഡ് അപകടങ്ങൾ തടയുന്നതിനായി ഡ്രൈവർമാരിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുകയാണെന്ന് ആർ.ടി.ഒ  കെ.അജിത് കുമാർ.  വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പരിപാടികൾ യു കെ എഫ് എൻജിനീയറിങ് കോളേജിൽ തുടങ്ങി. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ എൻ എസ് എസും മോട്ടർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി 'സേഫ് റോഡ് സേഫ്' കൊല്ലം -റോഡ് സുരക്ഷാ മാനദണ്ഡപാലനം സംബന്ധിച്ച പരിശോധന നടത്തി. ഐ ടി ഐ, എൻജിനീയറിങ് കോളജുകൾ, മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച്  റോഡ് സുരക്ഷാ ക്ലബുകൾ ആരംഭിച്ച് ക്ലാസുകൾ നൽകി. വിദ്യാർഥികൾക്ക് റോഡ് നിയമങ്ങൾ, പ്രാഥമിക ശുശ്രൂഷ, സി പി ആർ, ട്രോമ കെയർ തുടങ്ങിയവ പരിചയപ്പെടുത്തി.

tRootC1469263">

റോഡ് മാപ്പിംഗ്- സുരക്ഷ സർവേ- ഓഡിറ്റ് എന്നിവ നടത്തി കണ്ടെത്തിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ്. ഫയർഫോഴ്‌സ്, ട്രാക്ക് എന്നിവയുടെ നേതൃത്വത്തിൽ ട്രോമാ കെയർ, റോഡ് അപകട അവബോധം, കാൽനട യാത്രക്കാർക്ക് സുരക്ഷാ പരിശീലനം എന്നിവയും നൽകുന്നുണ്ട്. ഹെവി വാഹനങ്ങളുടെ ഡ്രൈവർമാർ, ലേണേഴ്‌സിന് അപേക്ഷ നൽകിയവർ തുടങ്ങിയവരിലേക്കും ബോധവത്കരണം വ്യാപിപ്പിച്ചു.   കാൽനട യാത്രക്കാരുടെ മരണനിരക്ക് പരമാവധി കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളുമുണ്ട്. ഡ്രൈവർമാർക്ക് സൗജന്യമെഡിക്കൽ ക്യാമ്പ്, വിദ്യാർഥികളിൽ റോഡ് സുരക്ഷാപ്രതിജ്ഞയെടുക്കൽ തുടങ്ങിയവ വരും ദിവസങ്ങളിൽ നടത്തുമെന്നും ആർടിഒ പറഞ്ഞു.

Tags