റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാം; തീയതി നീട്ടി
Dec 18, 2025, 21:24 IST
കൊല്ലം : ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (എൻ.പി.എസ് - നീല, എൻ.പി.എൻ.എസ് - വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (പി.എച്ച്.എച്ച് -പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി.
മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/ പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകൾ മറ്റ് അർഹതാ രേഖകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രം/ സിറ്റിസൺ ലോഗിൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. ഫോൺ: 0474 2794818.
tRootC1469263">.jpg)


