അമൃത വിശ്വവിദ്യാപീഠത്തിൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു
കൊല്ലം : അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ഐ ബി എം ക്വാണ്ടവുമായി സഹകരിച്ച് സംഘടിപ്പിച്ച ക്വാണ്ടം കമ്പ്യൂട്ടിംഗ് വർക്ക്‌ഷോപ്പ് ക്വിസ്‌കിറ്റ് ഫാൾ ഫെസ്റ്റ് അമൃതയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന വർക്ക്‌ഷോപ്പിൽ ഐ ബി എം സീനിയർ സയന്റിസ്റ്റ് ഡോ. അനുപമ റേ, ഡോ. മൃത്യുഞ്ജോയ് ഗുഹ മജുംദാർ, ഡോ. വിനായക് ജഗദീഷ് തുടങ്ങിയ വിദഗ്ദർ ക്ലാസുകൾ കൈകാര്യം ചെയ്തു. കെ എൽ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീൻ ഡോ. ഭാനു പ്രകാശ് കൊല്ലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ പ്രായോഗിക പരിശീലനവും നൽകി.
tRootC1469263">വർക്ക്‌ഷോപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വാണ്ടം സ്പ്രിൻ്റ് മത്സരത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ചടങ്ങിൽ വച്ച് നടന്നു. എഞ്ചിനീയറിംഗ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. എസ് എൻ ജ്യോതി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം ചെയർപേഴ്‌സൺ ഡോ. രമ്യ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിശ്വാസ് എസ് നായർ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗം ചെയർപേഴ്‌സൺ ഡോ. മഞ്ജുള ജി നായർ, വിദ്യാർത്ഥികളായ വി അദ്വൈത, കീർത്തി പ്രഭു, നിഖിൽ നായർ എന്നിവർ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി. ഇത്തരത്തിലുള്ള വർക്ക്‌ഷോപ്പുകൾ ക്യാമ്പസിലെ ക്വാണ്ടം കമ്പ്യൂട്ടിംഗ് വിദ്യാഭ്യാസത്തിന് ഒരു പ്രധാന കാൽവെപ്പാണെന്നും തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ സർവ്വകലാശാലയുടെ ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിൽ കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു.
.jpg)

