'പ്രയുക്തി' മെഗാ തൊഴില്‍ മേള നവംബര്‍ 16ന്

Prayukthi mega job fair on 16th November
Prayukthi mega job fair on 16th November

കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നടത്തുന്ന 'പ്രയുക്തി' മെഗാ തൊഴില്‍ മേള നവംബര്‍ 16ന് രാവിലെ 9.30ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാവും. 50ല്‍ പരം സ്വകാര്യ സ്ഥാപനങ്ങളിലെ 3000 ത്തിലധികം ഒഴിവുകളുണ്ട്.

tRootC1469263">

ബാങ്കിങ്, എഞ്ചിനീയറിങ്, ഫിനാന്‍സ്, അക്കൗണ്ട്‌സ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അഡ്മിനിസ്‌ട്രേഷന്‍, എച്ച്.ആര്‍, ഐ.ടി, എഡ്യൂക്കേഷന്‍, ടെലികമ്മ്യൂണിക്കേഷന്‍, ഓട്ടോമോബൈല്‍സ് എന്നീ വിഭാഗങ്ങളിലുള്ള തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.

Prayukthi mega job fair on 16th November

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിങ്, ഡിപ്ലോമ ഐ.ടി.ഐ അല്ലെങ്കില്‍ അധിക യോഗ്യതയുള്ള 50 വയസ്സിനകം പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്റര്‍, കൊല്ലം എന്ന ഫേസ്ബുക്ക് പേജ്, വാട്‌സ്ആപ് ചാനല്‍ 8281359930), ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നല്‍കിയ ക്യൂ ആര്‍ മുഖേന രജിസ്‌ട്രേഷന്‍ നടത്താം.

നവംബര്‍ 15 നകം രജിസ്റ്റര്‍ ചെയ്ത് എന്‍.സി.എസ് പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന ഐ.ഡിയും അഞ്ചു ബയോഡേറ്റയുമായി മേളയില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍: 8281359930, 7012212473.

Tags