നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് നിയമനം

job vaccancy

കൊല്ലം : നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്കാശുപത്രിയിൽ നഗരസഭാ പദ്ധതി പ്രകാരം മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടു കൂടിയ എം.ബി.ബി.എസ്. ബിരുദമാണ് യോഗ്യത. 

ഫാർമസിസ്റ്റ് തസ്തികയിലേക്ക് പ്ലസ് ടു/വി.എച്ച്.എസ്.ഇ.യും അംഗീകൃത സർവകലാശാല ബി.ഫാം അല്ലെങ്കിൽ ഡി.ഫാം ബിരുദവും വേണം. രണ്ട് തസ്തികകളിലും ഉയർന്ന പ്രായപരിധി 45 വയസ്സാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം മെയ് 23-ന് ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. മെഡിക്കൽ ഓഫീസർ അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും ഫാർമസിസ്റ്റ് അഭിമുഖം ഉച്ചയ്ക്ക് മൂന്നിനും നടക്കും. ഫോൺ: 0474 2512324, 9497015832.

Tags