ദേശീയ ക്ഷീരദിനം: മിൽമ കൊല്ലം ഡെയറി പൊതുജനങ്ങൾക്ക് സന്ദർശിക്കാം

Milma

കൊല്ലം: ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 24, 25 തീയതികളിൽ കൊല്ലം മിൽമ ഡെയറി സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശന സമയം.
 
പൊതുജനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാനുള്ള അവസരം ലഭിക്കും. മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻറെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
പ്രത്യേക സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന മിൽമ ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാൻ സന്ദർശകർക്ക് ഈ ദിവസങ്ങളിൽ അവസരമുണ്ട്.ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവായ ഡോ. വർഗീസ് കുര്യൻറെ ജന്മദിനമായ നവംബർ 26 നാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.ദേശീയ ക്ഷീരദിനാഘോഷത്തിൻറെ ഭാഗമായി നവംബർ 20 ന് കൊല്ലം ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും നവംബർ 21 ന് പെയിൻറിംഗ് മത്സരവും നടക്കും. കൊല്ലം മിൽമ ഡെയറിയിൽ രാവിലെ 10.00 മുതലാണ് മത്സരം. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും ഓരോ ടീമിന് വീതം പങ്കെടുക്കാം.

tRootC1469263">

വിവരങ്ങൾക്ക്: 0474 2794556.   

Tags