മേലിലയിൽ ആധുനിക പൊതുശ്മശാന നിർമാണം അന്തിമഘട്ടത്തിൽ

melila

കൊല്ലം : മേലില ഗ്രാമപഞ്ചായത്തിലെ മയിലാടുംപാറയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പൊതുശ്മശാനം  യാഥാർഥ്യമാകുന്നു. പ്രദേശവാസികളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരമാകുന്ന ശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഗ്യാസ്/വൈദ്യുത ദഹന സംവിധാനം, കാത്തിരിപ്പ് മുറി, കുടിവെള്ളം, ശുചിമുറി, പാർക്കിങ് തുടങ്ങിയ സൗകര്യങ്ങൾ ശ്മശാനത്തിൽ ഉണ്ടാകും. 100 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം.

202324 സാമ്പത്തിക വർഷത്തിൽ വിവിധ ഫണ്ടുകളിൽ നിന്നായി 54,45,793 രൂപ വിനിയോഗിച്ചാണ് നിർമാണം ആരംഭിച്ചത്. ശേഷിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷം 14,79,636 രൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മാർച്ച് മാസത്തോടെ നിർമാണം പൂർത്തിയാക്കി ശ്മശാനം   പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാർ വ്യക്തമാക്കി.

Tags