കരിമണൽഖനനമേഖലയിലെപ്രവർത്തനങ്ങൾ കുറ്റമറ്റനിലയിലാക്കാൻ നടപടികൾ :മന്ത്രി ഷിബു ബേബിജോൺ
കൊല്ലം : കൊല്ലം ജില്ലയിലെ കരിമണൽഖനനംചെയ്ത് പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളായ ചവറയിലെ ഐ.ആർ.ഇ, കെ. എം.എം.എൽ എന്നിവയ്ക്ക് പരാതിരഹിതമായി പ്രവർത്തിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകി വനം വകുപ്പ് മന്ത്രി ഷിബുബേബി ജോൺ. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ചേമ്പറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നിർദേശം.ഭൂമിപ്രശ്‌നങ്ങളും കടലാക്രമണവും ഉൾപ്പടെ മേഖലനേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരംകണ്ട് ഇരുസ്ഥാപനങ്ങളുംപ്രവർത്തിക്കണം. ഐ ആർ ഇ ആശ്രിതനിയമന നടപടികൾ കാലതാമസംകൂടാതെനടത്തണം. ഖനനത്തിനായിഏറ്റെടുത്ത തിരികെനൽകാനുള്ള ഭൂമി ഉടമസ്ഥർക്ക് സമയബന്ധിതമായി വിട്ടുനൽകണം.
ചവറ സെന്റ് ഗ്രിഗോറിയസ് എൽ പി സ്‌കൂളിൽ കെ എം എം എൽ സാമൂഹ്യ സുരക്ഷാനിധിമുഖേന നിർമിക്കുന്ന സ്‌കൂൾകെട്ടിടത്തിനായി ഭൂമി ഏറ്റെടുക്കന്നത് വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്കായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരുന്നതിന് നിർദേശം നൽകി.
കാട്ടിൽമേക്കതിൽക്ഷേത്രത്തിന്റെതീരങ്ങളിൽ ജലസേചന വകുപ്പ് നിർമിക്കേണ്ടുന്ന സംരക്ഷണഭിത്തിക്കായി കെ എം എം എൽ പണമനുവദിക്കും. നീണ്ടകര ഹാർബറിൽ ഡ്രെജിങ്പ്രവർത്തികൾ ഉടനെപൂർത്തിയാക്കാൻ കെ എം എം എൽ, ഹാർബർ എഞ്ചിനീറിങ് വകുപ്പുകളെ ചുമതലപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് റഡാർ സ്ഥാപിക്കുന്നതിന് സ്ഥലംഅനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഐ ആർ ഇ, കെ എം എം എൽ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

