ചവറയിൽ നവകൗശൽ കേന്ദ്രം ജനുവരിയിൽ ആരംഭിക്കും: മന്ത്രി ഷിബു ബേബി ജോൺ

ShibuBabyJohn

കൊല്ലം :കുട്ടികളുടെ അഭിരുചികളും കഴിവുകളും കണ്ടെത്തി  വളർത്തിയെടുക്കുന്നതിനായി ചവറയിൽ നവകൗശൽ കേന്ദ്രം ഉടൻ  ആരംഭിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. തേവലക്കര സർക്കാർ എസ് എം വി എൽ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ താത്പര്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ മാർഗനിർദേശവും പരിശീലനവും നൽകുന്നതിലൂടെ അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ നവകൗശൽ കേന്ദ്രം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. നിർമിത ബുദ്ധിയുടെ സഹായം അടക്കം ഇതിനായി പ്രയോജനപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അനിൽ അധ്യക്ഷനായ ചടങ്ങിൽ മുൻ എം എൽ എ സുജിത്ത് വിജയൻ പിള്ള മുഖ്യാതിഥിയായി.  പ്രധാനാധ്യാപകൻ ടി ബിജു, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംല നൗഷാദ്, പഞ്ചായത്തംഗങ്ങൾ,  അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികളും പൂർവവിദ്യാർഥികളെ ആദരിക്കലും നടന്നു.

Tags