വന്യമൃഗ പ്രതിരോധത്തിന് 60 കി.മീറ്റർ സോളാർ ഫെൻസിങ് സ്ഥാപിക്കും:മന്ത്രി ഷിബു ബേബി ജോൺ

ShibuBabyJohn

കൊല്ലം : വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന് ജില്ലയിലെ വന മേഖലയിൽ 60 കിലോ മീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സർക്കാറിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് സോളാർ ഫെൻസിങ് സ്ഥാപിക്കുന്നതെന്നും നിലവിലുള്ള 25 കിലോ മീറ്ററിലുള്ള സോളാർ ഫെൻസിങ്ങിന്റെ അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കൽപ്പറ്റ പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

സംസ്ഥാനത്ത് മനുഷ്യ- വന്യജീവി സംഘർഷം രൂക്ഷമായ മേഖല വയനാടാണെന്നും വന മേഖലയോട് ചേർന്ന് ആൾ താമസമുള്ള സാഹചര്യം പരിഗണിച്ച് ജില്ലയിലെ വന പ്രദേശത്തിന്റെ വാഹക ശേഷി പഠിക്കാൻ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുുണ്ടെന്നും മന്ത്രി പറഞ്ഞു.  പഠനത്തിന്റെ ഭാഗമായി കടുവ, ആന എന്നിവയുടെ എണ്ണം എടുക്കുന്നതോടൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ആറിന് പാലക്കാട് ജില്ലയിൽ സമഗ്ര ചർച്ച നടത്തും. വിവിധ കാടുകളിൽ നിന്നും പിടിക്കുന്ന കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വന മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർഷകർ, വനം വകുപ്പ്, ജനപപ്രതിനിധികൾ, തദ്ദേശ സ്ഥാപപനങ്ങൾ, ജനജാഗ്രത സമിതികളുടെ കൂട്ടായ സഹകരണത്തോടെ മാത്രമെ പരിഹാരം കണ്ടെത്താൻ സാധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കർഷകന്റെ ഭൂമി കർഷകനും വന ഭൂമി വനത്തിനും ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കും. വനം വകുപ്പിന് കീഴിലുള്ള 100 കിലോ മീറ്റർ റോഡിന്റെ ക്ലിയറൻസ് ഉറപ്പാക്കും. നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് റാപിഡ് റസ്‌പോൺസ് ടീമിനെ നൽകും. വാച്ചർമാർക്ക് അധിക  ഉപകരണങ്ങൾ ലഭ്യമാക്കി കൂടുതൽ സജ്ജരാക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് അദാലത്തുകൾ സംഘടിപ്പിക്കുമെന്നും അദാലത്തിൽ വകുപ്പിൽ ഫയൽ ചെയ്തിട്ടുള്ള (ഒ.ആർ)പരാതികൾ പുന:പരിശോധിച്ച് തീർപ്പാക്കൽ, കൃഷിനാശവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം ലഭ്യമാക്കൽ, കർഷകന്റെ ഭൂമിയ്ക്ക് എൻ.ഒ.സി അനുവദിക്കൽ തുടങ്ങിയ വിഷയങ്ങളിൽ തീർപ്പുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്ത സമ്മേളനത്തിൽ എം.എൽ.എ ഐ.സി ബാലകൃഷണൻ പങ്കെടുത്തു.

Tags