പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം നവംബർ 21ന്: മന്ത്രി പി സി വിഷ്ണുനാഥ്

Actresses accepted in Hema Committee report will be examined: P.C. Vishnunath

കൊല്ലം : പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി ബി എൽ) സമാപനവും നവംബർ 21ന് കൊല്ലത്ത് നടക്കുമെന്ന് ടൂറിസം, സാംസ്‌കാരികം, സിനിമാ മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീയതി പ്രഖ്യാപിച്ചത്.

ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന വിപുലമായ ജനറൽ കമ്മിറ്റി രൂപീകരിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപി ചെയർമാനായ സംഘാടകസമിതി ഉൾപ്പെടെ 17 ഓളം ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

ജലോത്സവത്തിന്റെ പ്രചാരണാർഥം നവംബർ 19, 20 തീയതികളിൽ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.നഗരസഭ മേയർ, ജില്ലാ കലക്ടർ, എ ഡി എം, ഡെപ്യൂട്ടി മേയർ, മന്ത്രിമാരുടെയും എംപിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ പ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ•ാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, ഡിടിപിസി സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags