സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും: മന്ത്രി പി സി വിഷ്ണുനാഥ്

Actresses accepted in Hema Committee report will be examined: P.C. Vishnunath

കൊല്ലം : മുഖത്തല ഗവ. എൽ പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി നിർവഹിച്ചു .സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം സർക്കാർ ഉറപ്പുവരുത്തുമെന്ന് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. മുഖത്തല ഗവ. എൽ പി ആൻഡ് തളിര് പ്രീ പ്രൈമറി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

മുഖത്തലയിലെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സ്‌കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. സാമൂഹികപ്രതിബദ്ധതയുള്ള മികച്ച അധ്യാപകരും പി ടി എയുമൊക്കെയുള്ള മാതൃക സ്‌കൂളാണിത്. എം എൽ എ എന്ന നിലയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യം നിർദേശിച്ച അഞ്ച് പദ്ധതികളിലൊന്നാണിത്. ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നാല് ക്ലാസ് മുറികൾ അടങ്ങുന്ന 569 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടം പൂർത്തിയാകുന്നമുറക്ക് സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ  രണ്ടാംഘട്ടത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും കഴിയുന്നത്ര വേഗത്തിൽ കെട്ടിട നിർമാണം പൂർത്തീകരിക്കണമെന്ന് കരാറുകാരനോട് മന്ത്രി നിർദേശിച്ചു.

മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 500 ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് എം എൽ എ ഇടപെടുകയും ബജറ്റിൽ തുക അനുവദിക്കുകയും ചെയ്തത്.തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അജിത് കുമാർ  അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ദേവി, ജില്ലാ പഞ്ചായത്തംഗം ഫൈസൽ കുളപ്പാടം, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് നജുമ, ബ്ലോക്ക് പഞ്ചായത്തംഗം എ എൽ നിസാമുദ്ദീൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ഷീല, എം ഗംഗാദേവി, എ അഫ്സീന, സ്‌കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ യോഹന്നാൻ, വാർഡ് അംഗങ്ങളായ എസ് അശ്വതി, ജി പ്രശാന്ത്, എ എം ഷംലാൽ, ഷമീർ മജീദ്, ബൈജു പുതുച്ചിറ, പി ടി എ പ്രസിഡന്റ് ആർ സതീഷ് കുമാർ, ചാത്തന്നൂർ എ ഇ ഒ നജീമ ബീഗം, പി ഡബ്ല്യു ഡി ബിൽഡിങ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എം എസ് ശ്രീജ,  എസ് എം സി പ്രസിഡന്റ് ഉനൈസ്, മാതൃസമിതി പ്രസിഡന്റ് ശാന്തി രാജേഷ്, സ്റ്റാഫ് സെക്രട്ടറി എസ് ഫൗസിയ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags