വികസന പ്രവർത്തികൾ കൃത്യതയോടെയാകണം : മന്ത്രി പി സി വിഷ്ണുനാഥ്

Actresses accepted in Hema Committee report will be examined: P.C. Vishnunath

കൊല്ലം : കുണ്ടറ മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്തുന്ന വിവിധ വികസന പ്രവർത്തനങ്ങൾ കൃത്യതയോടെയും വേഗത്തിലുമാക്കണമെന്ന്  ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി  സി വിഷ്ണുനാഥ്.  മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്താൻ കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കവെ ഉദ്യോഗസ്ഥതല ഏകോപനം ഉറപ്പാക്കാൻ നിർദേശിച്ചു.  തൃക്കോവിൽവട്ടം ഉന്നതിയിൽ ജലവിതരണവുമായി ബന്ധപ്പെട്ട് നടത്തേണ്ട   പ്രവർത്തികൾ സംബന്ധിച്ച് പട്ടികജാതി- തദ്ദേശസ്വയംഭരണ വകുപ്പുകൾ, ജലഅതോറിറ്റി എന്നിവ സംയുക്ത യോഗം ചേരണം. പേരയം പഞ്ചായത്തിലെ ട്രാൻസ്ഫോർമർ ജംഗ്ഷൻ-കളീലുവിള-കായൽവാരം റോഡ്, പേരയം ഏലിയാസ് മുക്ക് റോഡ് എന്നിവ നവീകരിച്ചു. 

തൃക്കോവിൽവട്ടം പഞ്ചായത്തിലെ കല്ലുവെട്ടാം കുഴി-പാലമുക്ക് റോഡ്, ചന്തമൈതാനം-വാഴവിള കനൽ പാലം റോഡ് എന്നിവയുടെ നിർമാണം  പൂർത്തിയായി.  വിവിധയിടങ്ങളിൽ ഹൈ/മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കണം. തൃക്കോവിൽവട്ടം, നെടുമ്പന, കൊറ്റങ്കര, ഇളമ്പള്ളൂർ  പഞ്ചായത്തുകളിലെ  അങ്കണവാടികൾ നവീകരിച്ചു. കൊറ്റങ്കരയിൽ കേരളപുരം സർക്കാർ ഹൈസ്‌കൂൾ, പേരൂർ മീനാക്ഷിവിലാസം എച്ച് എസ് എസ് എന്നിവിടങ്ങളിൽ  പുതിയ ഓഡിറ്റോറിയം നിർമിച്ചു. കുണ്ടറ താലൂക്ക് ആശുപത്രിക്കായി 7 ഡയാലിസിസ് യൂണിറ്റുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നത്തിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി.  ഇളമ്പള്ളൂർ-മുണ്ടപ്പള്ളി ക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കും. പേരയത്ത് വെറ്ററിനറി സബ് സെന്റർ നിർമാണം പൂർത്തിയായി. 

തൃക്കോവിൽവട്ടത്ത് എം കെ എൽ എം എച്ച് എസ് എസ് കനാൽ റോഡ് നവീകരിച്ചു. നെടുമ്പനയിൽ കളിസ്ഥലനിർമാണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കാൻ ആകും. കൊറ്റങ്കരയിൽ കശുവണ്ടി ഫാക്ടറിക്കടുത്ത് വയൽഭാഗം മുതൽ എം ടി എം സ്‌കൂൾ വരെയുള്ള റോഡ് നവീകരിച്ചു. ചന്ദനത്തോപ്പ് സർക്കാർ ഐ ടി ഐയുടെ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. നെടുമ്പന പള്ളിമൺ സർക്കാർ എച്ച് എസ് എസിൽ പുതിയ ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയായി. പെരിനാട് സർക്കാർ വെൽഫെയർ എൽ പി എസ് സ്‌കൂളിലെ ഓപ്പൺ സ്റ്റേജ് നിർമാണം ആരംഭിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്തിൽ മുക്കൂട് ഗ്രൗണ്ട്-മേലെമുക്കൂട് റോഡും സംരക്ഷണഭിത്തി നിർമാണവും പുന്നത്തടം-കട്ടകശേരി റോഡിന്റെ നവീകരണവും പൂർത്തിയായി.  ജൽജീവൻ മിഷൻ പ്രവർത്തികളുമായി ബന്ധപ്പെട്ട് ഉമയനല്ലൂർ-താന്നി-കരിക്കോട് റോഡ് പ്രവർത്തികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.  ജില്ലാ കലക്ടർ ആനി ജൂല തോമസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags