തൊഴിൽസാധ്യത സൃഷ്ടിക്കുന്ന കൂടുതൽപദ്ധതികൾ നടപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal

കൊല്ലം : തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്ന അനേകം പദ്ധതികൾ നടപ്പാക്കുമെന്നു  ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, ഡ്രോൺ പാർക്ക് എന്നിവ സ്ഥാപിക്കും. കൊട്ടാരക്കര സബ്ജയിൽ മാറ്റിസ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി. സംസ്ഥാനത്ത് 4.75 ലക്ഷം പേർക്ക് പട്ടയം നൽകിയെന്നും വ്യക്തമാക്കി.  

tRootC1469263">

ഒരുകോടി രൂപ വിനിയോഗിച്ച്‌നടപ്പിലാക്കുന്ന പാർപ്പിടപദ്ധതി, ജലസ്രോതസുകളുടെ സംരക്ഷണപദ്ധതി, വനിതാ തൊഴിൽ സംരംഭങ്ങൾക്ക് ധനസഹായം, കാർഷികഉൽപ്പന്നങ്ങളുടെ വിപണനസംവിധാനത്തിന് സഹായം, തരിശുനിലകൃഷി, ജൈവാമൃതം, ഡയറിഫാം യൂണിറ്റ് ആധുനികവൽക്കരണം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി, ഓപ്പൺ ജിം, പഠനമുറി, ജീവനം തുടങ്ങി ആറ് കോടി രൂപയുടെ പദ്ധതികളാണ് 2026-27 വാർഷിക പദ്ധതിയിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്  ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതികളുടെ കരട് രൂപരേഖ സെമിനാറിൽ വിശദീകരിച്ചു. പകൽവീട്, കിടാരി പാർക്ക് തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് സെമിനാറിൽ അഭിപ്രായമുയർന്നു.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിന്ദു അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്.വിനയൻ, പി.ഷീജ, ജീന തമ്പാൻ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.പ്രശാന്ത്, സന്തോഷ് ശ്രീസായി, ഷൈലജ, റ്റി.ബി.ജയൻ, ബിബിൻ റോയ്, ആർ.ഗീതാകുമാരി, എഴുകോൺ രാജ്‌മോഹൻ തുടങ്ങിയവർ പങ്കെടുത്തു

Tags