സംസ്ഥാനത്തെ റോഡുകളെല്ലാം ഉയർന്നനിലവാരം ഉറപ്പാക്കിയുള്ളവ : മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal
kn balagopal

കൊല്ലം : സംസ്ഥാനത്തെ റോഡുകളെല്ലാം ഉയർന്നനിലവാരത്തിലെന്ന് ഉറപ്പാക്കിയാണ് നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഉടയൻകാവ്-ചെമ്പൻപൊയ്ക റോഡ് നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്തെ എല്ലാ റോഡുകളും മികവുറ്റതാക്കുയാണ്. ഓടയുടെ വശങ്ങളും കോൺക്രീറ്റ് ചെയ്യുന്നുണ്ട്. പറയൻമുക്ക് റോഡ് 85 ലക്ഷം രൂപ  ചെലവിലാണ്  സജ്ജമാക്കുന്നത്.  

tRootC1469263">

ജനങ്ങൾക്കായി മികച്ച പൊതുസ്ഥലങ്ങളും റോഡുകളും നിർമിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  പണയിൽ-പള്ളിക്കൽ റോഡ് നിർമ്മാണോദ്ഘാടനവും  നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags