മികച്ച സൗകര്യങ്ങളുമായി കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
കൊല്ലം : യാത്രക്കാർക്ക് മികച്ചസൗകര്യങ്ങളുമായി കൂടുതൽ കെ എസ് ആർ ടി സി ബസ് സർവീസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സർവീസുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കരയിൽ പുതിയ കെ എസ് ആർ ടി സി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടനെ നടക്കും.
tRootC1469263">ബസ് സ്റ്റേഷനുകളിൽ തടസരഹിത വൈദ്യുതി ഉറപ്പാക്കാൻ സോളാർ പാനലുകൾ സ്ഥാപിക്കും. കെ എസ് ആർ ടി സിയുടെ ബിസിനസ് ക്ലാസ് ബസ്സുകൾ ഉടനെ നിരത്തിലിറങ്ങും. ട്രാവൽ കാർഡ് വിതരണം ത്വരിതപെടുത്തും. ബഡ്ജറ്റ് ടൂറിസം പദ്ധതി വിജയകരമായി തുടരുകയാണ്. പത്തനാപുരം ബഡ്ജറ്റ് ടൂറിസം സെൽ കഴിഞ്ഞ മാസം 68 ശതമാനം വരുമാന വർധന നേടി സംസ്ഥാനത്ത് ഒന്നാമതായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനാപുരം-എറണാകുളം റൂട്ടിൽ ആരംഭിച്ച എസി പ്രീമിയം സൂപ്പർഫാസ്റ്റ്, കുണ്ടയം-ഏനാത്ത് -കടമ്പനാട്-ചക്കുവള്ളി വഴിയുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചർ, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂർ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ മേഖലകളിലൂടെയുള്ള മിനി ബസ് സർവീസുകൾ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി അധ്യക്ഷനായി. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി രാമാദേവി, ജില്ല പഞ്ചായത്തംഗം സുനിത രാജേഷ്, കെ എസ് ആർ ടി സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


